Sunday 9 May 2010

കൈതേരി കല്ലു

മകരം മുതല്‍ ഇടവം വരെ

കല്ലുവിനു പ്രാന്താണ്.

എല്ലാ കൊല്ലവും കൈതേരി മാടത്തിലെ തിറയടുക്കുമ്പോള്‍

അവര്‍ അകത്തമ്മപ്പട്ടം ഉപേക്ഷിച്ച് തെരുവിലിറങ്ങും.

ആക്രികള്‍ പെറുക്കി മുറുക്കിത്തുപ്പി

ഒരു ഉപദ്രവവും ചെയ്യാത്ത ആളുകളുകളുടെ

അപ്പനു വിളിച്ച്

ആരാന്റെ പറമ്പിലെ ഇല്ലാത്ത മാങ്ങക്ക് കല്ലെറിഞ്ഞ്

കൂകിയാര്‍ത്തു കോമരം തുള്ളി

ദേശത്തെ കീഴ്മേല്‍ മറിച്ചിടും കല്ലു.


നട്ടുച്ചവെയിലില്‍ ഇറങ്ങി നിന്നു

സൂര്യനെ തുണിപൊക്കി കാണിക്കും.

ശേട്ടുക്കണാരേട്ടന്റെ ചായപ്പീടികയില്‍ കേറി

അനുസരണയോടെ ഇഷ്ടു* കുടിക്കും.

അപരഭാഷയില്‍ പാട്ടു പാടും.

ഛില്‍ ഛില്‍ ഛില്ലെന്നു കൊലുസിളക്കി കൊഞ്ഞനം കുത്തും.


പ്രാന്തില്ലാത്ത മാസങ്ങളിലെ കല്ലുവിനെ ആരുമറിയില്ല

കണ്ടാല്‍ തിരിച്ചറിയാത്തവിധം

മുണ്ടും നേര്യതുമിട്ട് ചന്ദനക്കുറിയായി നില്‍ക്കും

ശ്രീപാര്‍വതിയെപ്പോല്‍

മകരത്തില്‍ കുലംകുത്തിയൊഴുകിയ പുഴ

ഞാനേ അല്ല എന്ന മട്ടില്‍

പ്രാന്തുള്ളപ്പോഴുള്ള കല്ലുവിനെ പ്രാന്തില്ലാത്ത കല്ലുവും അറിയില്ല.


ഇപ്പോഴും കലിയിളകിപ്പോകുന്ന പെണ്‍കുട്ടികളെ

അമ്മമാര്‍ കല്ലുവിനോടു ഉപമിക്കും.

കരയുന്ന കുഞ്ഞുങ്ങളെ കല്ലുവിനു കൊടുക്കും എന്നു പേടിപ്പിക്കും

അവരറിയില്ലല്ലോ

ഇരട്ടജന്മത്തിന്റെ ആനുകൂല്യത്തില്‍ കല്ലു

ജീവിതത്തെ ആവിഷ്ക്കരിക്കുകയാണെന്ന്.

....................................................................................

*ഇഷ്ടു = മരച്ചീനി (കപ്പ) കൊണ്ടുള്ള ഒരു വിഭവം. കുറച്ചു വര്‍ഷം മുന്‍പു വരെ നാട്ടിലെ മിക്ക ചായക്കടകളിലും കിട്ടുമായിരുന്നു.

കുറിപ്പ്

1)എല്ലാവരാലും അവഗണിക്കപ്പെട്ട കോട്ടേമ്പ്രത്തെ പ്രാന്തത്തി കല്ലുവേടത്തിയുടെ ഓര്‍മ്മ.

2) വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി എന്ന കവിതയുടെ അപാരമായ മുഴക്കത്തോടുള്ള അസൂയ

3) കണ്ടിട്ടില്ല കണ്ണട വെച്ചു നീ വായിക്കുന്നതു / എങ്കിലും കണ്ണട വെച്ച നീ ഇല്ലാതിരിക്കുമോ എന്ന കുഴൂര്‍ വിത്സന്റെ വരികള്‍ ഓര്‍മിക്കുന്നു.

31 comments:

ashraf thoonery said...

kaitheri kallu.....Some time...every corner of life we will meet these type of Personalities. Kallu is passing some messages from the rural side of a Village.......
wishes

sujeesh surendran said...

kaitheri kallu......
kollatto.... iniyum mizhivil varakkanulla vakuppundennu thonnunnu.........

K G Suraj said...

' പ്രാന്തുള്ളപ്പോഴുള്ള കല്ലുവിനെ പ്രാന്തില്ലാത്ത കല്ലുവും അറിയില്ല. ' ..

ബലേ ഭേഷ്.....

രാജേഷ്‌ ചിത്തിര said...

കൈതേരി കല്ലു -

നന്നായി. ഇങ്ങനെ ഏത്ര പേര്‍ നമുക്ക് ചുറ്റും ...
ഇവിടെയും -ഇതു പോലെ
http://sookshmadarshini.blogspot.com/2010/04/blog-post_28.html

ഒന്നുണ്ട് .
സമയം പോലെ നോക്കാം

Rejeesh Sanathanan said...

‘പ്രാന്തിയായ’ കല്ലുവിനെ തനിക്ക് പ്രാന്തില്ല എന്ന് സ്വയം വിശ്വസിക്കുന്ന ആരും കല്ലെറിഞ്ഞില്ലേ......അങ്ങനെ കല്ലെറിയാന്‍ നില്‍ക്കുന്നവര്‍ ഒരുപാടുണ്ടല്ലോ നമ്മുടെ നാട്ടില്‍....

ദേവസേന said...

ആ കല്ലു ഞാനാണു.
ഭ്രാന്തുള്ള ഞാന്‍ ഭ്രാന്തില്ലാത്ത എന്നെ അറിയുന്നില്ല.
സൂരജ് പറഞ്ഞത് കിറുകൃത്യം.
തോതില്‍ വ്യതിയാനമുണ്ടാവാമെങ്കിലും എല്ലാവരും ഒരര്‍ത്ഥത്തില്‍ കല്ലുവാണു.
കവിതയില്‍ ഒരു ഗ്രാമം ചന്ദനക്കുറിയിട്ടു നില്‍ക്കുന്നു. മനോഹരം.
ഭാവുകങ്ങള്‍.

ഏറുമാടം മാസിക said...

enne aarum ariyunnilla

സെറീന said...

കൈതേരി കല്ലുവിനെ ഞാനറിയും,
അവളുടെ ഉന്നം തെറ്റാത്ത ഏറില്‍ ചോര പൊടിഞ്ഞ ഈ രാത്രി,
പക്ഷെ ഓര്‍മ്മ മറ്റൊന്നാണ്,
ഭ്രാന്തോളം പോന്നൊരു ധൈര്യമില്ലാത്തത് കൊണ്ടു
ഉള്ളില്‍ കൂക്കി വിളിച്ചും ഇല്ലാത്ത മാങ്ങയ്ക്ക് കല്ലെറിഞ്ഞും
കൊഞ്ഞനം കുത്തിയും ഇരട്ട ജീവിതത്തെ ഒറ്റ ജന്മത്തില്‍
കെട്ടിയിടുന്ന എത്ര കല്ലുമാരുണ്ട്!

lijeesh k said...

സുധീഷേട്ടാ..,
'കൈതേരി കല്ലു'
നന്നായിരിക്കുന്നു.

sudheesh kottembram said...

സെറീനേച്ചീ, അകമേ ഇരട്ടജീവിതത്തെ കെട്ടിയിടുന്ന കല്ലുവിനെ ഓര്‍മിപ്പിച്ചപ്പോള്‍ ചങ്ക് നൊന്തു...

Pramod.KM said...

നന്നായി ആവിഷ്കരിച്ചു:)

ചിത്ര said...

nannayittund..

മനോജ് മോഹൻ said...

Bhraanthu oru rogam alla...manushtyante chinthakalude Bhramana patham thettumpol kaattikkoottunna chila kolaahalangal....really want to be mad'''they r enjoying life!!!!!!

Neelakanta iyer said...

നമ്മുടെ രാഷ്ട്രീയക്കാരെല്ലാം കല്ലുമാരല്ലേ
അധികാരം കിട്ടിയാല്‍ ജനത്തെ തുണി പൊക്കി കാണിക്കുന്നവര്‍
കല്ലെറിയുന്നവര്‍
ഇല്ലാത്ത പ്ര ശ് നങ്ങളുടെ പേരില്‍ ബഹളം ഉണ്ടാക്കുന്നവര്‍
തിരഞ്ഞെടുപ്പ് വന്നാല്‍ പ്രാന്ത് മാറി തെണ്ടാന്‍ ഇറങ്ങുന്നവര്‍

Sony velukkaran said...

This is Good !!

naakila said...

കല്ലു മനസ്സില്‍ കല്ലുകൊത്തി വച്ച പോലെ

Unknown said...

ഇരട്ടജന്മത്തിന്റെ ആനുകൂല്യത്തില്‍ കല്ലു

ജീവിതത്തെ ആവിഷ്ക്കരിക്കുകയാണെന്ന്.

NIVIN THYKKANDI said...

കവിത നന്നായിരിക്കുന്നു..

NIVIN THYKKANDI said...
This comment has been removed by the author.
NIVIN THYKKANDI said...
This comment has been removed by the author.
Thabarak Rahman Saahini said...

നന്നായിരിക്കുന്നു,
കുറഞ്ഞ വാക്കുകളില്‍
മനസ്സിനെ സ്പര്‍ശിക്കുന്ന പോസ്റ്റ്‌.
കൈതേരി കല്ലു വ്യത്യസ്ത തന്നെ.

S N I G D A said...

Kallu manassil kondu
good. Keep it up

Sarath said...

good..keep it up...

Sarath said...

good..keep it up...

Sarath said...

good..keep it up...

archana said...

nannayitund...

nayamika said...

gud ee kavitha ipo padikkanund enikku 2nd MA gud

sudheesh kottembram said...

aano? eth university?

sethunath viswanathan said...

Nice...

Anonymous said...

കുലമാണോ കൂലമാണോ

Unknown said...

Sudheesh I am proud of u....kallu kalakki