Thursday 14 May 2009

കോട്ടേമ്പ്രത്ത് നിന്നും ചങ്ങമ്പുഴയിലേക്കുള്ള ദൂരം

അന്നൊക്കെ
'കപട ലോകത്തില്‍ ആത്മാര്‍ഥമായ
ഒരു ഹൃദയം ഉണ്ടായതാണ് എന്‍ പരാജയം'
എന്ന വരികളായിരുന്നു
എന്നെ വഴി നടത്തിയിരുന്നത്.
എല്ലാ സ്നേഹനിരാസങ്ങളില്‍ നിന്നും
അതെന്നെ രക്ഷിച്ചു പോന്നു.

ചങ്ങമ്പുഴയില്‍ നിന്നാണ്
ചുള്ളിക്കാട്ടേക്കും
അയാപ്പനപ്പാപ്പനിലെക്കും
പോകുന്ന തുരന്ഗങ്ങള്‍ തുടങ്ങുന്നത്.
അവിടന്നു കിട്ടിയ ലഹരിപാനീയം കുടിച്ചു
ഉന്മത്തനായി നടന്നു കുറച്ചു കാലം
തിക്ത്ത പ്രണയവും വിഫല രേതസ്സുമെന്ന
ഉപമകളില്‍ ജീവിതത്തിന്‍റെ തീറാധാരം
എഴുതാനോങ്ങി.

കൂട്ടം വിട്ടുപോന്ന ഏതോ കൂട്ടുകാരനെ
ഓര്‍മ്മിപ്പിച്ചുകൊണ്ട്‌
കാട്ടില്‍ നിന്നെന്ന പോലെ ഒരു ശബ്ദം കേട്ടു അപ്പോള്‍.
അത് ജോസഫിന്റെതായിരുന്നു.
രാമനും വീരാന്‍കുട്ടിയും
വെള്ളക്കുമിള്യിലേക്ക് നോക്കി
സ്ഫടികമെന്നു പറയുന്നതു കണ്ടു.

ആറ്റൂരിലെയും കല്പ്പറ്റയിലെയും കുഴൂരിലെയും
നാട്ടുപാതകളിലൂടെ അലഞ്ഞു.
ഗോപിയോടൊപ്പം
മടിയരുടെ മാനിഫെസ്ടോയില്‍ ഒപ്പ് വെച്ചു.

അറിഞ്ഞോ അറിയാതെയോ
ഇതെല്ലാം പുളുവാണെന്നു വിളിച്ചു പറയുന്നു
അപ്പോള്‍ ടോണി എന്നൊരാള്‍.

ഇപ്പോള്‍ കാണുന്നതൊന്നും ഒറിജിനല്‍ അല്ലെന്ന
തോന്നല്‍ ശക്ത്തമാകുന്നു.
അത്രമേല്‍ ആരാണെന്നെ ഇങ്ങനെ
മറ്റൊരാളുടെ ഡ്യൂപ്പാക്കി കളയുന്നത്?

ചങ്ങമ്പുഴയിലേക്ക് തന്നെ
തിരിച്ചു നടത്തുന്നത്?

10 comments:

വിഷ്ണു പ്രസാദ് said...

ഇപ്പോള്‍ കാണുന്നതൊന്നും ഒറിജിനല്‍ അല്ലെന്ന
തോന്നല്‍ ശക്തമാകുന്നു...ചങ്ങമ്പുഴയാണോ ഒറിജിനല്‍?

നസീര്‍ കടിക്കാട്‌ said...

ഇപ്പോള്‍ മനസ്സിലായല്ലൊ,
വായന അത്ര നല്ല ശീലമല്ലെന്ന്...
കോട്ടേമ്പ്രത്തൂന്ന് വല്ല ഗള്‍‌ഫിലൊക്കെ വന്ന്
നാല് കാശൂണ്ടാക്കി പെണ്ണൊക്കെ കെട്ടി
പ്രവാസമെന്നുരുവിട്ട്
ലീവിന് കോട്ടേമ്പ്രത്ത് പോയി
പിന്നെ മൂന്നാറിലോ ഊട്ടിയിലോ ടൂറൊക്കെ തരാക്കി...ശ്ശെ,ഇതിപ്പൊ...

meltingpots said...

നീ ആരുടെയും ഡൂപ്പല്ല, ഇതു ഉഭയജീവികളില്‍ സാധാരണയഅയി കണ്ടു വരുന്ന ഒരു മായാവിചാരം മാത്രമാണു.

sudheesh kottembram said...

വിഷ്ണു മാഷേ,
ആരാ പറഞ്ഞതു ചങ്ങമ്പുഴയാണ് ഒറിജിനല്‍ എന്ന്?

ഞാന്‍ ഇരിങ്ങല്‍ said...

ഒറിജിനല്‍ എന്നൊന്ന് ഇല്ല. അല്ലെങ്കില്‍ എല്ലാം ഒറിജനല്‍ തന്നെ.

'കപട ലോകത്തില്‍ ആത്മാര്‍ഥമായ
ഒരു ഹൃദയം ഉണ്ടായതാണ് എന്‍ പരാജയം'
എന്ന വരികളായിരുന്നു
എന്നെ വഴി നടത്തിയിരുന്നത്.
എല്ലാ സ്നേഹനിരാസങ്ങളില്‍ നിന്നും
അതെന്നെ രക്ഷിച്ചു പോന്നു. ഇന്നും അന്നും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sapna Anu B.George said...

good one ......

മനോജ് കുറൂര്‍ said...

രവിശങ്കറിന്റെ പഴയൊരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു. ‘ഒടുവില്‍ രവിശങ്കറാവുകയല്ലാത്തെന്തു വഴി?’ എന്നോ മറ്റോ ആണെന്നുതോന്നുന്നു അതിന്റെ പരിണാമഗുസ്തി.

ചങ്ങമ്പുഴയിലേക്കു പോയാലും തിരിച്ചു കോട്ടേമ്പ്രത്തെത്തും. സുധീഷ് കോട്ടേമ്പ്രം ആകുന്നതിനപ്പുറം മറ്റു ഗതിയെന്ത്! സൌഭാഗ്യമെന്ത്!

ശ്രീഇടമൺ said...

ഇപ്പോള്‍ മനസ്സിലായില്ലേ കോട്ടേമ്പ്രത്ത് നിന്നും ചങ്ങമ്പുഴയിലേക്കുള്ള ദൂരവും ചങ്ങമ്പുഴയില്‍ നിന്നും കോട്ടേമ്പ്രത്തേക്കുള്ള ദൂരവും സമമാണെന്ന്...

edampadam said...

I did find someone who left from KOTTEMBREM and romming in THIRUVANKULAM.But it was right that the stuff available there is duplicate,but why can't you choose KBEVCO instead of TTH

udayips said...

ഇതെന്താപ്പാ ഒരിടത്തും നിക്കണില്ലാലോ ?