Sunday 21 September 2008

നിന്നെ കണ്ട മാത്രയില്‍


എന്‍റെ സ്നേഹമേ
എന്‍റെ സ്നേഹമേ
എന്ന് ഏഴ് ലോകത്തോടും
വിളിച്ചു കൂവാന്‍ തോന്നി
ഹിമാലയത്തിനു മുകളില്‍ നിന്നു
അഗ്നിനിര്ത്തമാടന്‍ തോന്നി
കടല്‍ ഏഴ് യോജന താണ്ടിക്കടക്കാന്‍ തോന്നി
ആണ്മരത്തിന്റെ ശിഖിരങ്ങളില്‍
വസന്തത്തിന്‍റെ നിറം കൊടുത്തു.
വെള്ള കാളയ്ക്കു
അകിട് വരച്ചു.

അതാ നോക്കൂ
പൂത്ത മരത്തിനു കീഴെ
രണ്ടു പാമ്പുകള്‍
ഇണചേരുന്നു

3 comments:

Kuzhur Wilson said...

നിന്റെ നിറങ്ങളില്‍
വാക്കുകളില്‍
ഉമ്മ

ലക്ഷ്മി said...

ഒരു ചിത്രകാരന് കാണുന്ന ഏതു സ്വപ്നാമാണ് സത്യമാക്കാന് കഴിയാത്തത്!!!.... വരയിലൂടെ....!
അഭിനന്ദനങ്ങള്.... വരകള്ക്കും വരികള്ക്കും.........

ശ്രീ said...

ബൂലോകത്തേയ്ക്കു സ്വാഗതം.

നന്നായിരിയ്ക്കുന്നു.
:)