Saturday 27 March 2010

കക്കയം ഒരു ക്യാമ്പിന്റെ പേരല്ല!


കക്കയത്ത് പോയിട്ടുണ്ടോ?

കാലം ഉടലോടെ പാര്‍ക്കുന്ന

തടാകക്കരയില്‍?

പിടിതരാത്ത ഒരുത്തരത്തിന്റെ

ശ്മശാനത്തില്‍?


ബൂട്ടുകളുടെ ഒച്ച

ലാത്തി വീശുന്ന കാറ്റ്

കാക്കിയുടുപ്പിന്റെ പട

ഒന്നും പ്രതീക്ഷിക്കരുതവിടെ.


കാണാതാവുന്നതൊന്നും

തിരിച്ചു കിട്ടാത്ത

കയം കാണാം.

അതിന്റെ അപാരമായ ശാന്തത.


കണ്ണ് കൊണ്ട് അളന്നാല്‍

കക്കയം

ഒരു ക്യാമ്പിന്റെ പേരല്ല.

ഓര്മ കൊണ്ട് അളന്നാല്‍

കാണാത്ത കയവും.


ഇവിടെ നിന്ന്

ഓര്‍മകളിലേക്ക്

ഒരു തുരങ്കമുണ്ട്.

വേട്ടയ്ക്ക് വന്നവരെ

ഉറക്കിക്കിടത്തിയ കാടുണ്ട്‌.


അതിലെ പോയാല്‍

മഴ കൊള്ളുന്ന കുട്ടിയാവാം.

'മരിച്ചാലും മഴയത്ത്

നില്‍ക്കുന്ന കുട്ടി'


മതി

ആ ഒരൊറ്റ സ്നാപ്പ് മതി

കക്കയത്തിന്റെ ആല്‍ബത്തില്‍.

അതിലുണ്ട് പെയ്തു തീരാത്ത മഴ!

വീടെത്താത്ത കുട്ടികളുടെ

നടുക്കുന്ന ഉപമകള്‍

................................................


സമര്‍പ്പണം:' മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്‍റെ കുട്ടിയെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്' എന്ന നൂറ്റാണ്ടിന്റെ 'കവിത' എഴുതിയ ഈച്ചരവാര്യര്‍ക്ക്. അനേകം രാജന്മാരുടെ അച്ഛന്

അനുഭവം: കല്‍പ്പറ്റ നാരായണന്‍, വീരാന്‍കുട്ടി, ഗഫൂര്‍ കരുവണ്ണൂര്‍, ഷാഫി എന്നിവരോടൊപ്പം ഒരു മഴക്കാലത്ത് കക്കയം കാണാന്‍ പോയ ഓര്മ.

21 comments:

Rajeeve Chelanat said...

സുധീഷ്..
ശക്തവും പ്രസക്തവുമായ ഒരു ഓര്‍മ്മപ്പെടുത്തല്‍. നന്ദി
അഭിവാദ്യങ്ങളോടെ

ഏട്ടാശ്രീ.... said...

അതിലെ പോയാല്‍

മഴ കൊള്ളുന്ന കുട്ടിയാവാം.

'മരിച്ചാലും മഴയത്ത്

നില്‍ക്കുന്ന കുട്ടി'

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മരിച്ചിട്ടും മഴയത്ത്..

ശക്തമീ ഓര്‍മ്മപ്പെടുത്തല്‍

Pramod.KM said...

മഴ കൊള്ളാന്‍ പറ്റുന്നുണ്ട് സുധീഷ്:)

വിനീത് നായര്‍ said...

"മരിച്ചാലും മഴയത്ത്
നില്‍ക്കുന്ന കുട്ടി"

നല്ലൊരു സ്നാപ്പ് തന്നെ ഈ കവിത....!

കാണാത്ത കാഴ്ച ഒരാല്‍ബത്തില്‍ കണ്ട പ്രതീതി...ഓര്‍മകളുടെ പശ്ചാത്തലത്തില്‍....!

എം.ആര്‍.വിബിന്‍ said...

കണ്ണ് കൊണ്ട് അളന്നാല്‍

കക്കയം

ഒരു ക്യാമ്പിന്റെ പേരല്ല.

ഓര്മ കൊണ്ട് അളന്നാല്‍

കാണാത്ത കയവും.

thaadiiii...ummaaa

ഷാഫി said...

യാത്ര പോലെ ആസ്വാദ്യമായി കവിതയും. ഏറെ നേരവും വണ്ടിയില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാത്ത പെരുമഴ തന്നെയാണ്‌ ആ ട്രിപ്പിനെ ഓര്‍മ്മയില്‍ നനച്ചുനിര്‍ത്തിയതെന്നു തോന്നുന്നു. എനി വേ, കണ്‍ഗ്രാറ്റ്‌സ്‌...

വിഷ്ണു പ്രസാദ് said...

കക്കയത്ത് പോകണം...
മഴയുണ്ടാവുമ്പോള്‍ തന്നെ...

jithin jose said...

ee kavithayilum und,
പെയ്തു തീരാത്ത മഴ!

വീടെത്താത്ത കുട്ടികളുടെ

നടുക്കുന്ന ഉപമകള്‍,pinneyum enthokkeyo.....

kichu / കിച്ചു said...

കണ്ണ് കൊണ്ട് അളന്നാല്‍
കക്കയം
ഒരു ക്യാമ്പിന്റെ പേരല്ല.
ഓര്മ കൊണ്ട് അളന്നാല്‍
കാണാത്ത കയവും.

എത്രയോ പേരുടെ കണ്ണീരുപ്പു കലര്‍ന്ന കയം

ഉപാസന || Upasana said...

karuNaakaran ippOL anubhavikkunnath kaaNumpOL iichcharavaaryare thanneyaaN~ Orma varunnathe

good
Upasana

മൈലാഞ്ചി said...

ഈ വഴി ആദ്യം.. ഇതിലേക്ക് വഴിതെളിച്ച നെരൂദക്ക് നന്ദി..

പിന്തുടരാന്‍ തീരുമാനിച്ചു..

മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്‍റെ കുട്ടിയെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്' എന്ന നൂറ്റാണ്ടിന്റെ 'കവിത' എഴുതിയ ഈച്ചരവാര്യര്‍ക്ക്.
നൂറ്റാണ്ടിന്റെ കവിത എന്ന പ്രയോഗത്തിന് പ്രത്യേക നമസ്കാരം..

ഇവിടെ നിന്ന്ഓര്‍മകളിലേക്ക്ഒരു തുരങ്കമുണ്ട്.വേട്ടയ്ക്ക് വന്നവരെഉറക്കിക്കിടത്തിയ കാടുണ്ട്‌.

ഓര്‍മകളിലേക്കുള്ള തുരങ്കം.... നന്ദി നന്ദി നന്ദി

വേണു venu said...

അലര്‍ച്ചകള്‍‍ ഒളിഞ്ഞിരിക്കുന്ന രക്തതുള്ളികള്‍‍ ചീതാനം വീശുന്ന ആ മഴ ഇനി ഉണ്ടാകാതിരിക്കട്ടെ.

zunu said...

super da

തെക്കു said...

ബാലചന്ദ്രന്‍ ചുള്ളിക്കാട് അരഭിമുഖത്തില്‍ പറഞ്ഞത്പോലെ " ഒരഭിനന്ദനം പോലെ കെ.കരുണാകരനെ മലയാളി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു, ഒന്നല്ല മൂന്നു തവണ". അതെ, കരുണാകരനെ 'കൊലയാളി' എന്നു വിളിച്ച അതെ ജനത അദ്ദേഹത്തെ വീണ്ടും വീണ്ടും സന്തോഷത്തോടെ അധികാരക്കസേരയില്‍ അവരോധിച്ചു !!! ഒരു സംശയം അല്ല ചോദ്യം ബാക്കിയാവുന്നു, അപ്പോള്‍ ഈച്ചര വാര്യര്‍ക്കൊപ്പമുന്ടെന്നു തോന്നിച്ച ആ വലിയ ജനക്കൂട്ടം ഏതായിരുന്നു ? നീത്ക്കുവേണ്ടിയുള്ള ഒരു തലമുറയുടെ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ തലമുറയെവിടെ ? ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?

Anonymous said...

ഹൃദയത്തെ കാർന്നു തിന്നും ചില ഓർമ്മകൾ പ്രിയ സുഹൃത്തെ.

ചിത്ര said...

touching!!

orumich said...

പ്രിയ സഖേ,

ബ്ലോഗിന്റെ തമാശ രൂപം പലപ്പോഴും മടുപ്പിച്ചിരുന്നു

എന്നാല്‍ മഴ നനയുന്ന കുട്ടി വലിയോരശ്വാസവും

നെഞ്ചില്‍ കടച്ചിലും തരുന്നു

J.D.Charles said...

ഒരു മഴക്കാലത്ത് അങ്ങോട്ട്‌ പോകണം ..
നല്ല ഓര്‍മ്മപ്പെടുത്തലുകള്‍ സുധീഷ്‌ ...

Gini said...

hmm.. nice one...

Anonymous said...

Nice