ഒരു കൂറും ഉണ്ടായിരുന്നില്ല
ജീവിതത്തോട്.
അടുത്തവരെല്ലാം അകന്നു.
പരിചയക്കാരെല്ലാം
അപരിചിതരായി.
ചിരി മാഞ്ഞ്
മുഖം മാഞ്ഞ്
കാഴ്ച മങ്ങി
കണ്ടാലറിയാതായി.
അകല്‍ച്ചകള്‍ അടുക്കിവെച്ച്
ഒരു വീട് പണിതു.
ഒറ്റ മുറി വീട്.
ഈയിടെ
വെളിച്ചം കെട്ട
ഒരു രാത്രിയില്‍
ഉറക്കം പ്രതീക്ഷിച്ചിരിക്കെ
ഒരാള്‍ വാതിലില്‍ മുട്ടുന്നു.
കതകു തുറന്നു നോക്കി.
എന്റെ അതേ ഛായ
അതേ വിരക്തി
അതേ വിഭക്തി
അതേ വിപര്യയം
ഒന്നും ഉരിയാടിയില്ല.
കൂടെ കിടത്തി.
വെളുക്കുമ്പോള്‍
ഭിന്നിക്കാം.
3 comments:
ഒന്നും ഉരിയാടിയില്ല.
കൂടെ കിടത്തി.
വെളുക്കുമ്പോള്‍
ഭിന്നിക്കാം.
നന്നായിട്ടുണ്ട് സുധിയേട്ടാ..!!
ആശംസകള്‍..
നല്ല കവിത
നന്നായിരിക്കുന്നു കവിത, സുഹൃത്തേ.
Post a Comment