രാവാരി മഠത്തിലെ വടക്കേ ചായ്പ്പില്
ഒരിലച്ചോറിനു
അച്ഛന് അന്തി വരെ തെങ്ങിനു തടമെടുത്തു കൊണ്ടിരിക്കും.
അകത്തുള്ളോര്ക്കു തലയില്‍ തേക്കാന്‍
പുറത്തെ അടുപ്പില്‍
അമ്മ ചെമ്പരത്യാദി വെളിച്ചെണ്ണ കാച്ചും.
കൂവളത്തില നുള്ളാനും
പറമ്പിലെ തേങ്ങ പെറുക്കാനും
എന്നെയും കൂട്ടും.
ഏട്ടിലെ പയ്യിനുള്ള മുതിരപ്പുഴുക്കില്‍ നിന്ന്
ഒരോതി മാറ്റിവെയ്ക്കും അമ്മ
ചക്ക പോലുമില്ലാത്ത കര്‍ക്കിടകത്തില്‍
ഞങ്ങളുടെ പള്ളയിലെ തീ കെടുത്താന്‍.
നെല്ല് കുത്താനോ കള പറിക്കാനോ പോകുമ്പോള്‍
ദയയുള്ള വല്യേടത്തുകാര്‍
അവരുടെ സ്വദേശത്തില്ലാത്ത മരുമക്കളുടെ
പാകമാകാത്ത കുപ്പായങ്ങള്‍ തരും.
കൂറമുട്ടായി മണക്കുന്ന
അവരുടെ ഉടുപ്പിന്റെ അയവിലേക്ക് വളരാന്‍
ഞങ്ങള്‍ കാലങ്ങളോളം കാത്തിരിക്കും.
ചോളം പൊരിക്കോ കോലൈസിനോ വേണ്ടി
കരഞ്ഞിട്ടില്ല.
കടം വാങ്ങിയ മലയാളം പാഠാവലി
മഴ വീണു കുതിര്‍ന്നു പോയി.
ഗുണനപ്പട്ടികയ്ക്ക് കശുവണ്ടി കൂട്ടിവെച്ചു.
പൊട്ടിയ സ്ലേറ്റിന്റെ ചട്ട കൊണ്ടു
ടിവിയുണ്ടാക്കി കളിച്ചു.
കൊല്ലപ്പരീക്ഷ കഴിഞ്ഞു
കോഴിയെ പോറ്റി.
കോഴി ഞങ്ങളെയും.
ഇപ്പോള്‍ റോയല്‍ ബേക്കറിയില്‍
ഒരു ചിക്കന്‍ ഷവര്‍മയ്ക്ക് മുന്‍പിലിരിക്കെ
ഒരു (കാലന്)കോഴി
എന്റെ ഉള്ളില്‍ തൊള്ള തുറക്കെ കരയുന്നു.
17 comments:
nalla kavitha...itayokkeye ennile vaayanakkaaranu vendooo...kotu kai...!!!
a varity!! kollam
ആ കരച്ചിലാണ് സുധീ കരച്ചില്.
നിന്റെ ഈ കവിത തന്നെയാണ് സാധ്യത.
ആത്മാവില്‍ ദരിദ്രര്‍ എന്ന ഒരു പ്രയോഗം ബൈബിളില്‍ ഉണ്ട്. അത് കെടുത്തലല്ലേടാ ഓരോ കവിതയും
ദാരിദ്ര്യം ഒരു നൊസ്റ്റാള്‍ജിക് ഓര്‍മ്മ മാത്രമായിത്തീര്‍ന്ന ഇടത്തരം മലയാളി ചോദിക്കും-"ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയുണ്ടോ?" പക്ഷേ അതിവിദൂരമല്ലാത്ത ഒരു കൊടുംദാരിദ്ര്യത്തിന്റെ ഭാവികാലം നമ്മെ കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് ഈ ആഗോളവല്‍ക്കരണം എത്രനാളായുണ്ട് കൊതിപ്പിക്കുന്നു... കവിത നന്നായി സുധീഷേ...
കവിത മനസ്സില്‍ കൊള്ളുന്നു.
സുധീഷ്, നല്ല കവിത
കവിതയോ എന്തൊന്ന് കവിത
എന്നെ ഞാൻ ചോദിക്കു
കവിതയെ പറ്റി
ചുക്കും ചുണ്ണാമ്പും അറിയില്ല
പക്ഷെ വരികൾ തുളച്ച് കയറുന്നു
മുകൾതട്ടിൽ
വിശപ്പില്ല ദാരിദ്രമില്ല
അടിതട്ടിൽ
വിശപ്പിന് ഒരു ദാരിദ്രവുമില്ല!
കവിത നന്നായി സുധീഷ്
“ചുക്കും ചുണ്ണാമ്പും എനിക്കറിയില്ല”
എന്ന് തിരുത്തി വായിക്കുക.
"ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയുണ്ടോ?"
ഇല്ല.ഒക്കെയും സുധീഷ് പറഞ്ഞു കഴിഞ്ഞു.
ഹൃദയം നിറഞ്ഞ ആശംസകള്‍.എഴുത്തിനു ദാരിദ്ര്യം വരാതിരിക്കട്ടെ.
കൂറമുട്ടായി മണക്കുന്ന
അവരുടെ ഉടുപ്പിന്റെ അയവിലേക്ക് വളരാന്‍
ഞങ്ങള്‍ കാലങ്ങളോളം കാത്തിരിക്കും........
nalla kavitaha...
എഴുതുന്നതൊന്നും കവിതയാവാറില്ല. കവിത്യ്ക്കു മത്രമായുള്ള അടയിരിപ്പുമില്ല.ചിലപ്പോള്‍ അകാരണമായി അതു സംഭവിക്കുന്നു... എന്നിലെ വായനക്കാരനെ ത്രിപ്തിപ്പെട്ത്തുന്ന ഒരു കവിത ഇനിയും പിറക്കാനിരിക്കുന്നതേ ഉണ്ടാവുകയുള്ളു. വായിച്ചു പ്രതികരിച്ച എല്ലാവ്ര്ക്കും നന്ദി...
അങ്ങനെ നന്ദി പറഞ്ഞ് വിരമിക്കാൻ വരട്ടെ!
ബ്ലോഗനയിൽ വായിച്ചിട്ടാണ് തിരഞ്ഞിവിടെ എത്തിയത്. ബ്ലോഗിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മികച്ച കവിതകളിൽ ഒന്നായി ഇതിനെ ഉൾപ്പെടുത്താതിരിക്കാൻ യാതൊരു കാരണവുമില്ല. അത് ബ്ലോഗനയിൽ വന്നതുകൊണ്ട് പറയുന്നതല്ല. ഒരു കാലഘട്ടത്തിലേയ്ക്ക് ഇതെന്റെ ഓർമ്മകളെ കൂട്ടിക്കൊണ്ടു പോയി.കേരളത്തിൽ എവിടെയും ഓരോകാലത്തെയും സാമൂഹികവും സാമ്പത്തികവും ജീവിതാവസ്ഥകൾ ഏതാണ്ട് ഒരു പോലെ ആയിരുന്നുവെന്ന് ഈ കവിത തെളിയിക്കുന്നു. അല്ലെങ്കിൽ ഈയുള്ളവൻ ഇവിടെ തിരുവനന്തപുരം ഭാഗത്ത് കണ്ടു പരിചയിച്ച പരിതസ്ഥിതികൾ ഒരു വയനാടൻ കവിയുടെ വരികളിൽ ജീവൻ വച്ചതെങ്ങനെ? കവിതയെന്ന് സന്ദേഹമില്ലാതെ പേർകൊടുക്കാൻ പര്യാപ്തമായ രീതിയിൽ യാതൊരു ദുർഗ്രാഹ്യതയുമില്ലാതെ പച്ചയായ ജീവിതാവസ്ഥയെ സങ്കടസ്പർശമുള്ള അക്ഷരങ്ങളിലൂടെ ഇങ്ങനെ നിരത്തിവച്ച കവിക്ക് ഉള്ളിൽതട്ടി ഒരു ഭാവുകം-ഒരഭിനന്ദനം- നേരാതിരിക്കുന്നതെങ്ങനെ?
reached here after reading it in mathrubhoomi... nicely portrayed images...
daridhryam vayichu. feel cheithu. ente kuttikkalam, athe pattini apamanam. anyante manamulla uduppukal. kothiyode jeevithathinte kunju kunju aarthikal. pakshe valuthayappol, onninum kothiyillathe. kuzhalkkinarum vayichu. mathrubhoomi kandu, ningale nirantharam kaanarundu. malayalathil rajendran edathumkarakkezhuthiya reply vaayichirunnu. p.v.shajikumarinte vellarippadam kandu. pakshe athinte cover entho enikkathra pidichilla. enikkumundoru blog kilithooval.blogspot.com nokkumallo. n.b.suresh 9809978193
touching...really....
മാതൃഭൂമിയില്‍ കവിത കണ്ടു.....അടുത്ത കാലത്ത് വായിച്ച നല്ല കവിതകളിലൊന്ന്......മനസ്സില്‍ തങ്ങുന്ന വരികള്‍....അഭിനന്ദനങ്ങള്‍...വീണ്ടും കാണാം.....
I have one request, please remove word verification from comment option.......
Post a Comment