Saturday 4 October 2008

ആണ്‍കോഴിയുടെ ആത്മഗതം

കാക്കയ്ക്കോ
പരുന്തിണോ
മനുഷ്യര്‍ക്കോ
കയ്യെത്താത്ത ഇടത്ത്
ഏതോ അപരജീവിയുടെ
മുട്ടകള്‍ക്ക് അടയിരുന്നു.

രണ്ടുനാള്‍
മൂന്നു നാള്‍
ദിനങ്ങളോളം
അരുമയോടെ
കാത്തുവെച്ചു അവയെ

ആവുന്നത്രയും ചൂടിനാല്‍
അടിവയര്‍ അവയെ ലാളിച്ചു.
ചിറകിനാല്‍ ചിത്രലിപികള്‍
എഴുതി
ചുണ്ടുകളാല്‍ തടവി

വിരിഞ്ഞതെയില്ല
അവ

ഇപ്പോള്‍ തണുത്തു
ഏറെ തണുത്ത്
മരവിച്ച മുട്ടകള്‍ക്ക് മേല്‍
അതേ ഇരിപ്പ്

പിറന്നേക്കുമോ
പിറന്നേക്കുമോ
എന്ന പ്രതീക്ഷ തരുന്ന
ഒരു ചൂടുണ്ട് ഉള്ളില്‍.
അതുമതി.

4 comments:

meltingpots said...

doo Poooongoozhii....
shariyaa paranjathu.

virichchilalla viriyunnu ennaa thoonnalaanu kaaryam.
kaviyude kavaykkalalla
kaviyunnenna thoonnalaanu kaaryam.

Kaithamullu said...

പിറക്കും, പിറക്കാതിരിക്കില്ല.
അടയിരിപ്പ് തുടരാന്‍ ആണ്‍കോഴിക്ക് ആത്മധൈര്യമാണാവശ്യം!

ajeeshmathew karukayil said...

പ്രതീക്ഷ തരുന്ന
ഒരു ചൂടുണ്ട് ഉള്ളില്‍.
അതുമതി.

Anonymous said...

ella choodum sweekarichittu oduvil paranhalo?......nite choodenikku aavasyamundayirunilla..