Sunday, 3 June 2012
അനാശാസ്യത്തിന്റെ ഛായ
അനാശാസ്യക്കാരന്‍ എന്ന നിലയില്‍
എത്രയും ക്ഷമയുള്ളവനായിരിക്കേണ്ടതാണ്.
ഇതാ പിടിച്ചോ എന്ന് ഇര
മൂക്കിന്‍ തുമ്പത്ത് തത്തിക്കളിച്ചാലും
തിടുക്കമരുത്.
പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ
അവളുടെ പൊട്ടിച്ചിരികള്‍
ഇടമുറിയാതെ തുടരാന്‍ അനുവദിക്കണം.
ജോലി കഴിഞ്ഞിറങ്ങുന്ന സെയില്‍സ് ഗേളിനെ
അവള്‍ അതുവരെ പിടിച്ചുവെച്ച ദിവാസ്വപ്നങ്ങളിലേക്ക്
ടിക്കറ്റെടുക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കണം.
ബാങ്കില്‍ നിന്നിറങ്ങുന്നവന്റെ മനക്കണക്കുകള്‍ തെറ്റിക്കാതെ
പൂവിറുക്കും പോലെ വേണം കീശയിറുക്കാന്‍.
നിറയെ ഇരകളുള്ള ഈ പാര്‍ക്കില്‍
നേരം പുലര്‍ന്ന്‍ ഒരീച്ചയെപ്പോലും നോവിക്കാതെ
ഇരിക്കുന്ന ഈ ഇരിപ്പില്‍
എന്റെ അനാശാസ്യത്തിന് ശ്വാസം മുട്ടുന്നു.
കണ്ണിനകത്ത് അടങ്ങിയിരിക്കാത്ത കൃഷ്ണമണികള്‍
വെരുകിനെപ്പോലെ ഇപ്പോള്‍ പുറത്ത് ചാടും.
എതിരെവരുന്ന ഒരുവളെ
ഉടലോടെ പൊക്കിയെടുത്ത്
പൊന്തക്കാട്ടിലിട്ട് ആര്‍ത്തിയോടെ... അങ്ങനെ.
അല്ലെങ്കില്‍ കോലൈസ് നുണയുന്ന ഈ കൊച്ചിനെ
തൂക്കിയെടുത്ത് അതിന്റെ വായിലോട്ട്
അനാശാസ്യത്തിന്റെ മുന
കുത്തിയും ഇറക്കിയും
ഇറക്കിയും കുത്തിയും...
അതുമല്ലെങ്കില്‍
വീട്ടിലേക്ക് മടങ്ങുന്ന നാലാം ക്ലാസുകാരിയെ.
ബസ്സ് കാത്തിനില്‍ക്കുന്ന ടീച്ചറെ.
അന്യദേശക്കാരനായ ആ കപ്പലണ്ടിപ്പയ്യനെ.
നല്ല ക്ഷമ വേണ്ടതാണ്
വിസര്‍ജനാവയവങ്ങള്‍ കൊണ്ടുള്ള കല പഠിപ്പിക്കാന്‍.
പക്ഷേ ഈ കാത്തുകെട്ടി നില്‍പ്പ് !
ഹോ... മയിരുകാറ്റും കൊണ്ടുള്ള ഈ ഇരിപ്പുണ്ടല്ലോ
അടിച്ചു കൈകാലൊടിച്ച് കിടത്തണമതിനെ.
സായഹ്നസവാരിക്കാരുടെ ഒടുക്കത്തെ നടപ്പിലേക്ക്
ഒരു ചരക്കുകപ്പല്‍ നിറയെ ഇരുട്ട് ചെരിയണം.
വയറിന്റെയും ചന്തിയുടെയും മുലകളുടെയും ഈ നഗരത്തില്‍
ഉദ്ദരിച്ചാല്‍ താഴാത്ത തൃഷ്ണകളുമായി
ഒരാളും മരിക്കാനിടവരരുത്.
അനാശാസ്യങ്ങളുടെ ദൈവമേ
അനാശാസ്യങ്ങളുടെ ദൈവമേ
ശരീരത്തിന്റെ പൊത്തുകളില്‍ നിന്ന്
ആ മദജലം തിരികെയെടുക്കേണമേ.
തല്ലിയിട്ടോ കെട്ടിയിട്ടോ
ജയിലിലടച്ചോ മായ്ക്കാനാവില്ല
വേട്ടക്കാരന്റെ മുഖച്ഛായ.
ഒരിടത്തും ഉറയ്ക്കാത്ത കണ്ണുകളില്‍
കൂട്ടം തെറ്റിയ നടത്തങ്ങളില്‍
കണ്ണാടിയില്‍
അതേ ഛായ.
വയ്യ മതിയായി.
എന്നെത്തന്നെ ഞാനിപ്പോള്‍ കുത്തിക്കീറും.
അതിനു മുന്‍പ്
അണ്ണാക്കിലോട്ട് വിരലിട്ട്
ഞാനെന്റെ അനാശാസ്യം
ചര്‍ദ്ദിച്ചു കളയട്ടെ
ബ്ബഹ് ഗ്ല ബ്ലാ..ഗ്ഗ് ഗാഹ് ബുആ
2 comments:
സന്തോഷ് പല്ലശ്ശന
said...
ഹോ....വല്ലാത്ത അനാശാസ്യമായിപ്പോയി.....
13 June 2012 at 04:54
Gini
said...
സത്യം, കുറച്ചേറെ... :)
21 July 2012 at 21:47
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
ഹോ....വല്ലാത്ത അനാശാസ്യമായിപ്പോയി.....
സത്യം, കുറച്ചേറെ... :)
Post a Comment