Monday 8 November 2010

ശരീരസമേതം മറൈന്‍ഡ്രൈവില്‍ ഒരു ഞായറാഴ്ചയുടെ പിസ്സ കഴിച്ചിരിക്കുമ്പോള്‍

1) kill me with a kiss!

, ഒക്റ്റോവിയോ പാസ്സ്

വാക് വേയിലെ

ഒറ്റപ്പെട്ട തണലില്‍

അരനിമിഷത്തില്‍

എത്ര ഗോളങ്ങള്‍ കൂട്ടിയിടിച്ചെന്നറിയില്ല

ഉമ്മ കൊണ്ട് ലോകം മാറുമെന്നതറിയാതെ

കോര്‍പ്പറേഷന്റെ

ഇരുമ്പുകസേരയില്‍ മാംസളമാകുന്നു

എന്റെ അന്‍പത് കിലോ

പ്രണയരാഹിത്യം


കുറുകെച്ചാടിയ

ഒറ്റക്കണ്ണന്‍പട്ടിയോട്

നിന്റെ പേരെന്തെന്നു ചോദിക്കുന്ന

പെണ്‍കുട്ടിയെ പരിചയമുണ്ടല്ലോ അല്ലേ

എന്നെന്റെ കൂട്ടുപുരികങ്ങള്‍

ഒന്നിച്ചെഴുന്നുദാരമാകുന്നു


അവളിപ്പോള്‍ തുപ്പിയ

ചൂയിംഗത്തില്‍

ഏഴരക്കോടി

പുംബീജങ്ങളുണ്ടെന്ന്

കൌമാരപ്പെട്ട്

അവളെയുപേക്ഷിച്ച്

അസ്തമയസൂര്യന്റെ രതി

കണ്ടുമടങ്ങുന്നു


2) I'm lost. Pls keep me home with U!

110 കെ.വി ലൈനിന്റെ

പ്രണയദ്യുതി അറിയാതെ

മരണത്തിലേക്ക് ഇരട്ടിച്ച

പ്രാവുകളുടെ ജീവിതം പോലെ

ഒരുപമയുണ്ട്

മഴവില്‍പ്പാലത്തിലെ

ഒറ്റക്കാല്‍നില്‍പ്പിന്


പുറത്തേക്കു തുറിച്ച നോട്ടങ്ങള്‍ക്കിടയില്‍

അകത്തേക്കു തിരിച്ചുവെച്ച

ലെന്‍സോടുകൂടി ഒരുവന്‍

ഇങ്ങനെ

ഏകാന്തപ്പെടുക

പാലത്തിനു ചേര്‍ന്നതല്ല


ഉല്ലാസയാത്രികര്‍ക്കോ

തീര്‍ത്ഥാടകര്‍ക്കോ

കൂട്ടുപോകുന്ന ഡ്രൈവറുടെ

ഏകാന്തതയോളം വരില്ലല്ലോ

ഒറ്റയ്ക്ക് കടലുകാണുന്നതിന്റെ?

നാളത്തെ വിഭവമാകേണ്ട

പോത്തുകളുടെ

കൂട്ട ഏകാന്തതയോളം

വരില്ലല്ലോ

ഒറ്റയ്ക്ക് പിസ്സ കഴിക്കുന്നതിന്റെ?


കഴുത്തില്‍ തൂക്കിയ

കംഗാരുസഞ്ചിയില്‍

അമ്മേയെന്നു വിളിക്കാന്‍

തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ

എക്കിള്‍ക്കിതപ്പ് കേള്‍ക്കാത്തവളെ

എന്തായാലും

എന്റെ കുഞ്ഞിന്റെ അമ്മയാക്കില്ല


അവന്റെ അമ്മിഞ്ഞക്കരച്ചിലോളം

വരുമോ

എന്റെ പിഞ്ഞിയ

അടിവസ്ത്രത്തിന്റെ

ഏകതാനത?


3) Hi, diz is my new number.

Pls contact me in diz no.& delete my all other nos.

ഒറ്റ സിമ്മില്‍ ഒതുക്കാനാവില്ല

പരജീവിതത്തിന്റെ

പ്രണയക്കെടുതികള്‍

ഒറ്റവരിയില്‍ തീരില്ല

നിന്നെ മാത്രം നീ മാത്രം

എന്നു സ്വാര്‍ത്ഥപ്പെട്ട്

നാം പോറ്റിയ പാതിരാക്കുര്‍ബാനകള്‍


തട്ടുകടയിലെ

ബുള്‍സൈയുടെ മഞ്ഞക്കണ്ണ്

ഒറ്റ ഊത്തില്‍ ചാലിക്കുന്നതു പോലെ

രണ്ടായിരത്തിപ്പത്തു

ജനുവരി പതിനാറിനെ

ഉടച്ചുകളയാന്‍

ഒരൂത്ത് വായില്‍ വന്നു തികട്ടുന്നുണ്ട്


ഒക്റ്റോവിയോപാസല്ല

ഉടുമ്പുങ്കണാരന്‍ പറഞ്ഞാലും

സിം

ഇനി പരിധിക്കുള്ളിലില്ല


പ്രണയിച്ചുമരിച്ച

ര‍ണ്ടീച്ചകള്‍

ചായക്കോപ്പയിലെ കൊടുങ്കാറ്റിനെക്കുറിച്ച്

എഴുതുന്ന കവിതയില്‍

എനിക്കില്ല

തരിമ്പും തത്വമസി


4) Wanna fun now?

Riya: asl pls

me: 21m, 160 cm hight, 50 waight, 28 waist, whitish

with place now @ cochin

Riya: OK. Pls drop me :)

ട്രാഫിക്ജാമില്‍പ്പെട്ട്

അക്ഷമകള്‍ മരിക്കുന്ന

ചില നേരങ്ങളുണ്ട്

പ്രത്യേകിച്ചും

ഇങ്ങനെ

അടിയന്തരാവശ്യങ്ങള്‍

ജനിച്ചുകൊണ്ടേയിരിക്കുമ്പോള്‍


തുറമുഖത്തേക്കടുക്കുന്ന

പായക്കപ്പലിന്റെ ഉപമ

ഇപ്പോള്‍ നന്നായിച്ചേരും

മുറിവുകള്‍

പൂക്കളാകുന്ന കാലം വരുന്നുണ്ട്

ഉവ്വ്

വരുന്നുണ്ട്

...രു...ന്നു...ണ്ട്


ഒരുമ്മയും

മറ്റൊരു ലോകത്തെ

നിര്‍മ്മിക്കാത്ത

ശയനത്തില്‍

നീ

ഒരു ഐപ്പീലുകൊണ്ടെന്നെ

മയില്‍പ്പീ‍ലിയാക്കിയല്ലോ

അതുമതി


ഹാ വിജിഗീഷു

മൃത്യുവിന്നാവുമോ

രതിജീവിതത്തിന്‍

കൊടിപ്പടം താഴ്ത്താന്‍ ?

ഹാ വിജിഗീഷു

മൃത്യുവിന്നാവുമോ...

....................................................................

NB: ഉപശീര്‍ഷകങ്ങള്‍ക്ക് ടീ ഷര്‍ട്ടുകളോട് കടപ്പാട്

അന്ത്യവരിക്ക് വൈലോപ്പിള്ളിയോടും

17 comments:

എസ്‌.കലേഷ്‌ said...

അവളിപ്പോള്‍ തുപ്പിയ

ചൂയിംഗത്തില്‍

ഏഴരക്കോടി

പുംബീജങ്ങളുണ്ടെന്ന്

കൌമാരപ്പെട്ട്

അവളെയുപേക്ഷിച്ച്

അസ്തമയസൂര്യന്റെ രതി

കണ്ടുമടങ്ങുന്നു

sudi, enik ee varikal mathy.baaki njan edukkunnilla. nalla puthukkamulla kavitha..nalla mattam. vyloppilli vannathu krithumatham ayo?? randu kalathe konduvaran vailoppilli vandi kayari varendi irunno marine drivilek enna samshyam mathram..

നസീര്‍ കടിക്കാട്‌ said...

കുറെ നാളായൊരു പുതിയ കവിത വായിച്ചിട്ട്.ശരിക്കും ശരീരസമേതം തന്നെ വായിച്ചു...ശരീരമേ എന്റെ ശരീരമേ എന്നൊരാന്തലും പൊള്ളിയൊലിച്ചു.നന്ദി.

SHYLAN said...

നീ പുലിക്കുട്ടിയാടാ..

Unknown said...

Nasakaram

എം.ആര്‍.വിബിന്‍ said...

ugranaayeda...ugran...sharikkum santhosham thonunnu...ninte orupakshe vaayichathil enikkishttappettathu...sharikkum oru puthiyakaalathinte kavitha..ninte ezhuthilum nalla maatam...enikkaakunnillallo engane ezhuthaan ennum thonunnu...'kaakka,poocha' ennu kavitha ezhuthunna ella kolakombanmaarum naanikkatte ethu vaayichu....

തട്ടുകടയിലെ

ബുള്‍സൈയുടെ മഞ്ഞക്കണ്ണ്

ഒറ്റ ഊത്തില്‍ ചാലിക്കുന്നതു പോലെ

രണ്ടായിരത്തിപ്പത്തു

ജനുവരി പതിനാറിനെ

ഉടച്ചുകളയാന്‍

ഒരൂത്ത് വായില്‍ വന്നു തികട്ടുന്നുണ്ട്
(eni kaanumbol ee kavithaykku oru ummayundu...)

ഏറുമാടം മാസിക said...

aduthu vaayichoru nalla kavitha.
nazar koodali

അനൂപ് ചന്ദ്രന്‍ said...

പ്രിയ സുധീഷ്
കൌമാരത്തിന്റെ 110 കെവിയുള്ള കവിത
വരികളില്‍ തന്നെ മുറുക്കി പിടിപ്പിച്ചു വിറപ്പിക്കുന്നത്ര
വോള്‍ട്ടേജുള്ള കവിത.
ഏകാന്തതയിലേക്ക് വീണ്ടും തെറിപ്പിച്ചത്
അപൂര്‍വ്വം കാവ്യാനുഭവങ്ങളിലൊന്ന്
സ്നേഹം

Anonymous said...

നന്ദി സുധീഷ് കവിതയുടെ പുതുമഴയിൽ നനയിച്ചതിന്‌.

jagesh edakkad said...

കഴുത്തില്‍ തൂക്കിയ
കംഗാരുസഞ്ചിയില്‍
അമ്മേയെന്നു വിളിക്കാന്‍
തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ
എക്കിള്‍ക്കിതപ്പ് കേള്‍ക്കാത്തവളെ
എന്തായാലും
എന്റെ കുഞ്ഞിന്റെ അമ്മയാക്കില്ല

kavithayile kavithakkara
valare nannayittundu
comment cheyyan kavithayile eethu varikalum kadam kollan pakamanu njanum eduthu 'L' size varikal

ശ്രീജിത്ത് അരിയല്ലൂര്‍ said...

nannaayi...aa driverute ekaanthath enne vittu povunnilla...pala bimbangalum kavithakku vendiyullathaayi thonni...aa aswaabhaavikathye marikatakku...!!!

പ്രവാസം..ഷാജി രഘുവരന്‍ said...

നല്ലൊരു വായന തന്നതിന്
നന്ദി

ShajiKumar P V said...

nalla kavitha..

Mahendar said...

പോത്തുകളുടെ
കൂട്ട ഏകാന്തത

ഞാന്‍ 'ശരീര സമേതം' തടഞ്ഞു വീണു പോയ്‌ സുഹൃത്തേ..

ഒരുപാട് സന്തോഷം.. നല്ല കവിതയിലേക്ക് മൂക്ക് കുത്തി വീണതിന്..

sudheesh kottembram said...

വായിച്ച് അഭിപ്രായപ്പെട്ടവര്‍ക്കും അഭിപ്രായപ്പെടാതിരുന്നവര്‍ക്കും നന്ദി.കവിത എനിക്ക് അടിയന്തിരമായ ഒരാവിഷ്കാര രൂപമല്ലാതിരുന്നിട്ടും എന്റെ കവിതയെ വായനയിലൂടെ വളര്‍ത്തുന്ന എല്ലാ ബ്ലോഗശ്ശ:പ്രാപ്തികള്‍ക്കും നമോവാകം

Vineeth Rajan said...

ആവിഷ്കാരോപാധിയല്ലാത്ത ഒന്നിനെക്കൊണ്ട് എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നേ.....തമ്പുരാനേ, ഇതെങ്ങാനും ഇങ്ങോരുടെ ആവിഷ്കാരോപാധി ആയിരുന്നെങ്കില്‍....ഓര്‍ക്കാന്‍ കൂടി വയ്യ........

ട്രാഫിക്ജാമില്‍പ്പെട്ട്
അക്ഷമകള്‍ മരിക്കുന്ന
ചില നേരങ്ങളുണ്ട്
പ്രത്യേകിച്ചും
ഇങ്ങനെ
അടിയന്തരാവശ്യങ്ങള്‍
ജനിച്ചുകൊണ്ടേയിരിക്കുമ്പോള്‍

എന്നെ അങ്ങട് കൊല്ല്...!!

ഇ.എ.സജിം തട്ടത്തുമല said...

കിടിലം!

Kadalass said...

ആസ്വദിച്ചു
നന്ദി.
ആശംസകള്‍!