ഉടലോടെ
നടക്കുക
എത്ര പ്രയാസം.
കണ്ണിനെ ചെവിയെ
മൂക്കിനെ ത്വക്കിനെ
ലിംഗത്തെ
അതാതിന്റെ കര്‍മ്മങ്ങളില്‍ വിട്ടു
ഒറ്റയ്ക്കൊരാളായി
നടക്കുക
എത്ര ക്ലേശം
ഉറങ്ങുമ്പോള്‍
അവയോരോന്നും
അതാതിന്റെ
പാര്‍പ്പിടങ്ങളിലേക്ക് പോകും.
പരസ്പരം
ഒരു സ്നേഹവായ്പ്പോ
നാളെ കാണാം
എന്ന പ്രതീക്ഷ പോലുമോ
നല്‍കാതെ.
ഇത്ര സഹകരണമില്ലത്തവയെ
ഒന്നിച്ചു നിര്‍ത്തി നയിക്കുക
എന്നെപ്പോലെ
കയ്യൂക്കോ കാര്യശേഷിയോ
ഇല്ലാത്ത
ഒരാള്‍ക്ക് ആവതാണോ?
ഇനി വയ്യ.
ഉണരട്ടെ.
എന്നിട്ട് നോക്കാം.
സ്വന്തം നിലയ്ക്ക്
ജീവിക്കാന്‍ പഠിക്കാന്‍
അവയും ശീലിക്കട്ടെ.
2 comments:
ഒറ്റക്കൊരാളായി നടക്കുക ക്ലേശകരം തന്നെ..
കവിത ഇഷ്ടമായി.
super........
Post a Comment