Tuesday, 21 April 2009

വാഴ്വ്

ഒടിച്ചും
തിരിച്ചും
ആവോളം ഉലച്ചും
ഉടലിനെ ആവിഷ്കരിക്കാം.

നാവു നീട്ടി പൊക്കിള്‍ തൊടാം.
ഉപ്പൂറ്റി കൊണ്ടു മൂര്‍ദാവും.
ഇടതു കൈ പുറകോട്ട് എടുത്ത്
ഇടനെഞ്ചിലും
വലതു കൈ പുറകോട്ട് എടുത്ത്
വലതു കവിളിലും
ചിത്രം വരയ്ക്കാം.

തല കുത്തി നിന്നു
ആകാശത്തെ തിരിച്ചിട്ടു നടക്കാം.
'O' കാരത്തില്‍
തിരശ്ചീനമായി ഉരുളാം.

വഴങ്ങാത്ത ഒരു എല്ല് പോലുമില്ല
ദേഹത്ത്.
ജലത്തില്‍ ജഡമെന്ന പോലെ.
വായുവില്‍ കാറ്റെന്ന പോലെ.

സര്‍ക്കസ്സ് ട്രൂപ്പില്‍ നിന്നു
പുറത്താക്കപ്പെട്ട ഒരാള്‍ക്ക്‌
മറ്റെന്താണ്
ഒരു സാധ്യത?

3 comments:

Rejeesh Sanathanan said...

അവസാന വരികളില്‍ മാത്രം വ്യക്തമായ ആശയം...........

വരികളും ആശയവും ഒരുപാട് ഇഷ്ടപ്പെട്ടു

പകല്‍കിനാവന്‍ | daYdreaMer said...

എന്നിട്ടും വഴങ്ങാത്ത വാഴ്വ്..

Sumesh Kumar said...

അപ്പൊ അവിടന്നും പറഞ്ഞുവിട്ടോ? സാരമില്ല ഇങ്ങനെ പോയാല്‍ കുറഞ്ഞ പക്ഷം ഒരു കവിയെങ്കിലും ആകാന്‍ സാധ്യതയുണ്ട്...