കുട്ടിക്കാലത്ത്
ഓടിക്കളിക്കുന്നതിനിടയില്
കിണറ്റില്‍ വീണതോര്മയുണ്ട്
ചെറിയ ആഴമുള്ള
വീണാല്‍ മരിക്കാത്ത അത്രയും
സൌമനസ്യമുള്ള കിണറുകള്‍
എന്നാല്‍ അന്നൊന്നും
കുഴല്ക്കിണറുകളെ കുറിച്ചു
കേട്ടിട്ടുണ്ടായിരുന്നില്ല.
പിന്നീടെപ്പോഴോ
കുഴല്‍ക്കിണറില്‍ വീണ
കുട്ടിയെ കുറിച്ചു കേട്ടു
സന്ത്രാസത്തോടെ
അവയുടെ ദ്രിശ്യങ്ങള്‍
കണ്ടു.
വെള്ളം വരാതാവുമ്പോള്‍
ഊക്കോടെ മല്‍പ്പിടുത്തം നടത്താറുള്ള
സ്കൂളിലെ പൈപ്പിന് താഴെയും
കുഴല്ക്കിണറാണെന്ന അറിവ്
എന്നെ അന്താളിപ്പിക്കുന്നു
നഗരത്തില്‍ കിണറുകള്‍ കണ്ട്ടിട്ടില്ല
വെള്ളത്തിന്റെ ഉറവിടവും
എവിടെ എന്നറിയില്ല.
പൈപ്പുകള്‍ തോറും വിഘടിച്ച്ചു
പോകുന്ന അതിന്റെ വഴി തിരഞ്ഞു
കുഴയും.
ദൈവമേ
ഞാന്‍ വെയ്ക്കുന്ന
അടുത്ത കാല് വെയ്പ്പ്
ഏത് കിണറ്റിലായിരിക്കും?
മറഞ്ഞുകിടക്കുന്ന
ഏത് ഗര്ത്തമാണെന്നെ
ഇങ്ങനെ ചാടിച്ചാടി നടത്തിക്കുന്നത്?
5 comments:
കിണറുകള്‍ തൊണ്ട വരണ്ടു
ജീവന് വെടിഞ്ഞത് ഈ കഴിഞ്ഞ വറുതിയില്‍
കിണറുകള്‍ ഇന്നു വെറും കാഴ്ചകള്‍
നല്ല വരികള്‍ മനോഹരമായിരിക്കുന്നു
ആശംസകള്‍
ഏത് ഗര്ത്തമാണെന്നെ
ഇങ്ങനെ ചാടിച്ചാടി നടത്തിക്കുന്നത്?
:)
നല്ല വരികള്‍....
നന്നായിരിക്കുന്നു.
കിണറിനെ കുറിച്ച്
ദേ ഇവിടെവായിച്ചപ്പോള്
എനിക്കും കിണറിനെ കുറിച്ചെന്തെങ്കിലും പറയാനുള്ളതായി ഓര്‍ത്തു
Post a Comment