Sunday 28 September 2008

മുഖലക്ഷണം


കൈനോട്ടക്കാരന്റെ തത്ത
നല്ല കാലം കൊത്തിക്കൊണ്ടുവരും
ശുഭകാര്യം നടക്കാന്‍ പോകുന്നുവെന്ന്
ധനാഗമം വരുന്നെന്നു
കണ്ടകശനി തീര്‍ന്നെന്നു
ഈശ്വരന്മാരുടെ പടം നോക്കിപ്പറയും

പ്രവചിക്കപ്പെട്ട ഭാവിയിലാണ്‌
പിന്നീടമ്മ ചോറ് വിളമ്പുക
അനിയത്തി പുഷ്പകവിമാനത്തില്‍
പറന്നുവരിക
കുടിനിര്‍ത്തിയ അച്ഛന്‍
രാമായണം വായിച്ചുതുടങ്ങുക

കണിയാന്റെ
ദോഷപരിഹാരക്കുരിപ്പുകള്‍
ഭസ്മക്കൂട്ട്
നേര്ച്ചപ്പണം
ജപിച്ചുകെട്ടിയ ഏലസ്സ്
അമ്മയുടെ കോന്തല നിറയെ
പേടികളും കൂടോത്രവും

അമ്മയോടെ മണ്ണടിഞ്ഞ പുരാവൃത്തം

ഇപ്പോള്‍ ആരും മുഖലക്ഷണം പറയാറില്ല
കണ്ടവരുണ്ടോ
കൈനോട്ടക്കാരന്റെ കയ്യില്‍ നിന്നു
ദേശാടനത്തിനു ഇറങ്ങിയ
തത്തയെ.

10 comments:

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

പറഞ്ഞതിലും ഒരുപാട് പറയാതെ പറഞ്ഞ വരികള്‍... :)

അനാഗതശ്മശ്രു said...

പ്രവചിക്കപ്പെട്ട ഭാവിയിലാണ്‌
പിന്നീടമ്മ ചോറ് വിളമ്പുക

----
മന്‍ മോഹന്‍ സിങ്ങിന്റെ കൂടെ ഞാന്‍ ആ തത്തയെ അമേരിക്കയില്‍ കറങ്ങി നടക്ക്ക്ക്ണ കണ്ടു...

---

നല്ല കവിത..അഭിനന്ദനങ്ങള്‍

Sarija NS said...

നന്നായിരിക്കുന്നു. വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ ഗൃഹാതുരത്വം നല്‍കുന്ന ഒരു വേദന. ഒപ്പം കവിത വരച്ചിടുന്ന, ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രവും.

“കണ്ടവരുണ്ടോ കൈനോട്ടക്കാരന്റെ കയ്യില്‍ നിന്നു ദേശാടനത്തിനു ഇറങ്ങിയ ആ തത്തയെ.

[ nardnahc hsemus ] said...

തന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ ആവുമെന്ന് പ്രതീക്ഷകളര്‍പ്പിച്ചിരുന്നവര്‍ അതാവാന്‍ കഴിയുന്നതിനുമുന്‍പേ നമ്മെ വിട്ടുപോയാല്‍...?
കവിത നന്നായി.

കുറച്ചു നാളത്തേയ്ക്കെങ്കിലും ആ തത്തയ്ക്ക് അച്ചന്റെ കുടി നിര്‍ത്താനായല്ലൊ.. ഭാഗ്യം.

ഇനി അമ്മയില്ലാതെ തത്തയെകിട്ടിയിട്ട് നിനക്കെന്തിനാ?

സുല്‍ |Sul said...

കുറെകാലം പിറകോട്ടുപോയി ഇതു വായിച്ചു കഴിഞ്ഞപ്പോള്‍.

-സുല്‍

ശ്രീ said...

കവിത ഇഷ്ടമായി...

G.MANU said...

നല്ലൊരു കവിത

Unknown said...

Beautiful poem

Jelin Edampadam said...

sometimes the parrot did get expired and the parrot's future.