
ഒരു കുര
തൊണ്ടയില്‍ കുരുങ്ങി.
മോങ്ങിയില്ല.
ഏത് ഇരുട്ടിലും
അതെന്നെ
ശ്വാനനാക്കി.
എലി ചത്ത നിശബ്ദതയില്‍
പാല്‍പ്പാത്രം ഉടയാതെ
കണ്ടന്‍ പൂച്ചയായി.
പക്ഷിക്കണ്ണില്
കോഴിക്കുഞ്ഞുങ്ങളെ
റാഞ്ചാമെന്നായി.
ചൂണ്ടയില്‍ കുരുങ്ങാത്ത വരാല്‍.
അറവുകാരുടെ കണക്കില്‍
പെടാതെപോയ പോത്ത്.
ബീജദായകനായ കാള.
ഉടല്‍
ഒരു വസ്ത്രമാണ്.
ഇറുക്കമോ അയവോ
തോന്നാത്ത
അത്രയും കൃത്യമായ ഉടുപ്പ്.
ദാ
വീണ്ടും ഒരു കുര
തികട്ടി വരുന്നു.
ബ ഭ ബ്ബാ ബൌവ് ബൌ....